- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു; പിന്നാലെ ആക്രിക്കടയിൽ വിറ്റു; മോഷണ മുതലാണെന്ന് അറിഞ്ഞിട്ടും ബൈക്ക് വാങ്ങിയത് പൊളിച്ച് വിൽക്കാൻ; രണ്ട് പേർ പിടിയിൽ
ആലപ്പുഴ: വീടിന് സമീപം നിർത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതികളെ പൊലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ. കേസിൽ രണ്ട് പേരാണ് പിടിയിലായത്. ആലപ്പുഴ ആര്യാട് സ്വദേശിയായ ശ്രീകുമാറിന്റെ ഹീറോ ഹോണ്ട ഇനത്തിൽപ്പെട്ട ബൈക്കാണ് മോഷണം പോയത്. തത്തംപള്ളി തോട്ടുങ്കൽ വീട്ടിൽ കണ്ണൻ (40), ആലപ്പുഴ കൊറ്റംകുളങ്ങര അൻസിൽ മൻസിലിൽ അസ്‌ലം (49) എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീകുമാറിന്റെ വീടിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ബൈക്ക് കണ്ണൻ മോഷ്ടിക്കുകയായിരുന്നു. ശേഷം ആക്രിക്കടയിൽ കൊണ്ടുപോയി വിറ്റു. ബൈക്ക് മോഷണ മുതലാണെന്ന് അറിഞ്ഞിട്ടും ഈ വാഹനം വാങ്ങുകയും വിവരം പൊലീസിൽ നിന്നും മറച്ചുവെയ്ക്കുകയും ചെയ്തതിനുമാണ് അസ്‌ലമിനെ പൊലീസ് പിടികൂടിയത്.
അസ്ലം സ്ഥിരമായി മോഷണ ബൈക്ക് വാങ്ങുകയും കുറച്ചുനാൾ ഉപയോഗിച്ച ശേഷം വാഹനങ്ങൾ പൊളിച്ച് വിൽക്കുകയുമായിരുന്നുവെന്ന് അന്വേഷണത്തിൽ പൊലീസിന് മനസ്സിലായി. നോർത്ത് പൊലീസ് ഇൻസ്പെക്ടർ എം കെ രാജേഷ്, എസ് ഐ ജേക്കബ്, എസ് ഐ ദേവിക, എസ് സി പി ഒ വിനോദ്, സിപിഒ സുഭാഷ് പി കെ എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.