- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങിക്കിടന്ന കുഞ്ഞിൻ്റെ സ്വർണമാല പൊട്ടിച്ചെടുത്ത് മുങ്ങി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം; 24കാരൻ പോലീസിന്റെ പിടിയിൽ
തിരുവനന്തപുരം: വീടിനുള്ളിൽ കയറി ഉറങ്ങിക്കിടന്ന കുഞ്ഞിൻ്റെ സ്വർണമാല വീട്ടിൽ കയറി മോഷ്ടിച്ച് കടന്ന യുവാവിനെ പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. പൂന്തുറ മാണിക്കംവിളാകം സ്വദേശി സമ്മിൽ (24) നെയാണ് പൂന്തുറ പോലീസ് പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമാനമായ നിരവധി കേസുകളിൽ പ്രതിയാണ് സമ്മിൽ.
ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.വീടിനുള്ളിൽ കയറിയ പ്രതി കുട്ടിയുടെ ഏഴ് ഗ്രാമോളം തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത ശേഷം കടന്നുകളയുകയായിരുന്നു. അമ്മയുടെ അരികെ ഉറങ്ങുകയായിരുന്ന കുട്ടിയുടെ മാലയാണ് പ്രതി കവർന്നത്. ഇവർ ഉറക്കമുണർന്നപ്പോഴാണ് കുഞ്ഞിന്റെ മാല നഷ്ടപ്പെട്ടതറിയുന്നത്.
തുടർന്ന് പോലീസിൽ പരാതി നൽകി. ബീമാപള്ളി, മാണിക്യവിളാകം അടക്കമുള്ള മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് സമ്മിലെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.