- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പൂട്ട് തകർത്ത് സ്കൂളിന്റെ ക്യാഷ് കൗണ്ടറിനകത്ത് കടന്നു; സംഭാവനപ്പെട്ടികൾ പൊളിച്ച് പണവും കമ്പ്യൂട്ടറിന്റെ യുപിഎസും കവർന്നു; എല്ലാം പ്ലാൻ ചെയ്ത പോലെ നടന്നു; പിന്നീട് സംഭവിച്ചത് മറ്റൊന്ന്; കള്ളനെ വിളിച്ചുണര്‍ത്തിയത് പൊലീസ്
ആറ്റിങ്ങൽ: സ്‌കൂളിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി പോലീസ്. ആറ്റിങ്ങൽ വീരളത്ത് സ്വദേശി വിനീഷ് ആണ് പൊലീസിന്‍റെ പിടിയിലായത്. മൂന്നു മുക്കിൽ പ്രവർത്തിക്കുന്ന സി.എസ്.ഐ. സ്കൂളിലാണ് സംഭവം. മോഷണം നടത്തിയ ശേഷം കള്ളൻ തൊണ്ടിമുതലുകളും സമീപത്ത് വച്ച് ഉറങ്ങിപ്പോവുകയായിരുന്നു. രാവിലെ സ്കൂളിലെത്തിയവരാണ് പ്രതിയെ കണ്ടത്.
സ്കൂളിന്റെ ക്യാഷ് കൗണ്ടർ വാതിലിന്റെ പൂട്ട് തകർത്താണ് കള്ളൻ അകത്ത് കടന്നത്. തുടർന്ന്, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന സംഭാവനപ്പെട്ടികൾ പൊളിച്ച് പണം കവരുകയും കമ്പ്യൂട്ടറിന്റെ യു.പി.എസ്. മോഷ്ടിക്കുകയും ചെയ്തു. മോഷണം നടത്തിയ ശേഷം പ്രതി സമീപത്തുതന്നെ ഉറങ്ങിപ്പോവുകയായിരുന്നു.
രാവിലെ ഏഴു മണിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞെത്തിയ അധ്യാപകർ ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷ്ടിച്ച മുതലുകളും ഇയാളിൽ നിന്ന് കണ്ടെടുത്തു.