- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിൽ കയറുന്നതിനിടെ പിന്നിൽ നിന്നും വീട്ടമ്മയുടെ മാല പൊട്ടിച്ചു; ബഹളം വെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു; സംഭവം കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ
തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ വെച്ച് വീട്ടമ്മയുടെ മൂന്നര പവൻ്റെ സ്വർണ്ണ മാല കവർന്നു. അമ്പലത്തിൻകാല ശ്രീകല്ലടി ബാവ നിവാസിൽ ഗിരിജ കുമാരി (58) യുടെ മാലയാണ് തിരക്കിനിടയിൽ കവർന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ക്ഷേത്ര ദർശനം കഴിഞ്ഞ് ബന്ധുവിനൊപ്പം കാട്ടാക്കട ഡിപ്പോയിലെത്തിയ ഗിരിജ കുമാരി, ഏറെ നേരം കാത്തിരുന്നാണ് കൊറ്റംപള്ളി വഴി കീഴാറൂരിലേക്ക് പോകുന്ന ബസിൽ കയറിയത്. ബസ്സിനുള്ളിലേക്ക് കയറുന്നതിനിടയിലുണ്ടായ തിരക്കിനിടയിൽ പിൻഭാഗത്തുണ്ടായിരുന്ന യുവതിയാണ് മാല പൊട്ടിച്ചതെന്ന് ഗിരിജ കുമാരി പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നിലവിളിച്ചെങ്കിലും അതിനോടകം മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു.
മാല നഷ്ടപ്പെട്ടതറിഞ്ഞതോടെ ഗിരിജ കുമാരി ബഹളം കൂട്ടുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തെങ്കിലും ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരോ ഉദ്യോഗസ്ഥരോ സ്ഥലത്തെത്തിയില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് ഗിരിജ കുമാരി കാട്ടാക്കട പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.