- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭണ്ഡാരം കുത്തിത്തുറന്ന് കവർന്നത് 50,000 രൂപ; ഹെൽമറ്റും മഴക്കോട്ടും ധരിച്ചെത്തിയ കള്ളൻ കഴകക്കാരനെ ഭീഷണിപ്പെടുത്തി ഓടി രക്ഷപ്പെട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്
തൃശൂർ: ചെന്ത്രാപ്പിന്നി കണ്ണനാംകുളം ക്ഷേത്രത്തിൽ മോഷണം നടത്തിയ ആൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ക്ഷേത്രത്തിന്റെ ഭണ്ഡാരവും ക്ഷേത്രസമിതി ഓഫീസും മോഷ്ടാവ് കുത്തിത്തുറന്നു. ഭണ്ഡാരത്തിൽ നിന്ന് ഏകദേശം 50,000 രൂപയോളം കവർന്നതായാണ് പ്രാഥമിക വിവരം. ഓഫീസിലെ പണവും നഷ്ടപ്പെട്ടിട്ടുണ്ട്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഗുരുവായൂരിൽ നിന്ന് ഒരു ചടങ്ങിന് ശേഷം ക്ഷേത്രത്തിലെത്തിയ കഴകക്കാരൻ മോഷ്ടാവിനെ കണ്ടിരുന്നു. കഴകക്കാരനെ ഭീഷണിപ്പെടുത്തിയ ശേഷം മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. ഹെൽമറ്റും മഴക്കോട്ടും ധരിച്ച ഒരാളാണ് മോഷണം നടത്തിയത്.
ക്ഷേത്ര മതിലകത്തെ നടപ്പുരയിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരമാണ് കവർന്നത്. മറ്റൊരു ഭണ്ഡാരം തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭവമറിഞ്ഞെത്തിയ കായംമംഗലം പോലീസ് സ്ഥലത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
Next Story




