കൊച്ചി: വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. മൂവാറ്റപുഴ പേഴക്കാപ്പിള്ളി പുന്നോപടി സ്വദേശികളായ ജാഫര്‍, നിസാര്‍, അന്‍സാര്‍ എന്നിവരാണ് പിടിയിലായത്. മൂവാറ്റുപുഴയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 40 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഇവരുടെ ഉപയോഗിച്ചിരുന്ന കാര്‍, കൈയ്യില്‍ ഉണ്ടായിരുന്ന 30,000 രൂപ എന്നിവയും പോലീസ് പിടികൂടി.

സംസ്ഥാനത്ത് വ്യാപകമായി മയക്കുമരുന്ന് കച്ചവടങ്ങള്‍ നടക്കുന്നതിനാല്‍ എക്‌സൈസും പോലീസും പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. ഹ്യുണ്ടെ വെന്യൂ കാറില്‍ കണ്ട ഇവരെ സംശയത്തെ തുടര്‍ന്നാണ് പരിശോധിക്കുന്നത്. തുടര്‍ന്ന് എംഡിഎംഎ കണ്ടെത്തുകയായിരുന്നു.