തൃശൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് തൃശൂര്‍ ജില്ലാ കളക്ടര്‍ പുറത്തിറക്കി. ഗുരുവായൂര്‍ ഉള്‍പ്പെടുന്ന ചാവക്കാട് താലൂക്കിലാണ് നാളെ (11-12-24) ജില്ലാ കളക്ടര്‍ പ്രദേശിക അവധി പ്രഖ്യാപിച്ചത്.

ചാവക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. അവധിയുണ്ടെങ്കിലും മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ നിയമന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല.