- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ ശക്തമായ കാറ്റും മഴയും; കാട്ടകാമ്പാലിലും കൊച്ചന്നൂരിലും വ്യാപക നാശനഷ്ടം; വൈദ്യുതി ലൈനുകള്‍ക്ക് അടക്കം കേടുപാട്
തൃശൂര്‍: തൃശൂരിൽ കുന്നംകുളത്തിനടുത്ത് കാട്ടകാമ്പാലില്‍ ചുഴലിക്കാറ്റിലും ശക്തമായ മഴയിലും വ്യാപക നഷ്ടം. പ്രദേശത്ത് വീശിയടിച്ച ചുഴലിക്കാറ്റും ശക്തമായ മഴയുമാണ് വ്യാപക നാശനഷ്ടങ്ങങ്ങൾ ഉണ്ടാക്കിയത്. ചുഴലിക്കാറ്റിലും കനത്ത മഴയിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പെങ്ങാമുക്ക്, കരിച്ചാല്‍, കാഞ്ഞിരത്തിങ്കല്‍, ആനപ്പറമ്പ്, കാട്ടകാമ്പാല്‍, പലാട്ടുമുറി, നടുമുറി, ചിറയ്ക്കല്‍, സ്രായിക്കടവ്, ചിറയന്‍കാട്, രാമപുരം എന്നിവിടങ്ങളില്‍ മരം പൊട്ടി വീണ് വീടുകള്‍ക്കും ചിറയ്ക്കല്‍ സെന്ററിലെ ട്രാന്‍സ്‌ഫോര്‍മറിനും കേടുപാടുകള്‍ സംഭവിച്ചു.
അറുപതിലേറെ കെ.എസ്.ഇ.ബി. പോസ്റ്റുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.
Next Story