- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാടിനെ വിറപ്പിച്ച് വീണ്ടും പുലി ഇറങ്ങി; ആടിനെ കടിച്ചു കീറി കൊന്നു; നാട്ടുകാർ പരിഭ്രാന്തിയിൽ; തിരച്ചിൽ തുടങ്ങി
വയനാട്: വയനാട് ചീരാലിൽ വീണ്ടും പുലി ഭീതി. മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെ പുലി ആക്രമിച്ചു. രാത്രി 8.30 ഓടെയായിരുന്നു സംഭവം നടന്നത്. ഇതോടെ വീണ്ടും നാട്ടുകാർ പരിഭ്രാന്തിയിൽ ആയിരിക്കുകയാണ്. സ്ഥലത്ത് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക് പറ്റിയിരുന്നു. ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ ഇയാളെ കരടി ആക്രമിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഗോപിയെ നിലവിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപിയുടെ ഇടതു കൈയ്‌ക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്.
Next Story