- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുവ ഭീതിയിൽ പുൽപ്പള്ളി; വീണ്ടും വളർത്തുമൃഗത്തെ ആക്രമിച്ച് കൊന്നു; പുറത്തിറങ്ങാൻ പേടിച്ച് ആളുകൾ; പ്രദേശത്ത് ഇന്ന് സ്‌കൂളുകൾക്ക് അവധി; പ്രതിഷേധം ശക്തം
കൽപ്പറ്റ: വയനാടിനെ വിറപ്പിച്ച് വീണ്ടും കടുവ ഭീതി. പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചു. പ്രദേശവാസിയായ കേശവൻ എന്നയാളുടെ ആടിനെ കടുവ കടിച്ചു കൊന്നു. അതേസമയം, കടുവയ്ക്ക് വേണ്ടി കൂടുകൾ വച്ച് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് വളർത്തുമൃഗത്തെ ആക്രമിച്ചത്. മൂന്ന് ആടുകളെയാണ് ഒരാഴ്ചയ്ക്കിടെ കടുവ കൊലപ്പെടുത്തിയത്.
കടുവ ഭീതിക്കിടെ സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. പുലർച്ചെ വളർത്തു മൃഗത്തെ കടുവ പിടിച്ച സാഹചര്യത്തിൽ ഒരു കൂട് കൂടി സ്ഥാപിച്ചു.ദേവർഗദ്ദക്ക് സമീപം ആണ് നാലാമത്തെ കൂടു വച്ചത്.
കടുവയെ കണ്ടെത്താൻ തിരച്ചിൽ ഉർജ്ജിതമാക്കിയിരിക്കുകയാണ് എന്ന് അധികൃതർ പറഞ്ഞു. ഇതിനിടെ, കടുവയിറങ്ങിയ സാഹചര്യത്തിൽ അമരക്കുനി മേഖലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
Next Story