മലപ്പുറം: മലപ്പുറം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. അഞ്ച് പേരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ലിഫ്റ്റ് തുറന്ന് ഇവരെ രക്ഷപ്പെടുത്തി. കുട്ടികളും ലിഫ്റ്റില്‍ കുടുങ്ങി. യാത്രക്കാര്‍ കുടുങ്ങിയിട്ട് ഒരു മണിക്കൂറിലേറെയായി എന്നാണ് റിപ്പോര്‍ട്ട്.

ലിഫ്റ്റ് രണ്ടാം നിലയിലെത്തിയ ശേഷം തുറക്കാതായതോടെ യാത്രക്കാര്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രേന്തരായി. ലിഫ്റ്റിലെ ഫോണിലൂടെയാണ് വിവരം പുറത്തറിയിക്കുന്നത്. ലിഫ്റ്റ് സാങ്കേതിക വിദഗ്ധരും റെയില്‍വേ അധികൃതരുമെത്തി ലിഫ്റ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടര്‍ന്ന് അഗ്‌നിരക്ഷാസേന ലിഫ്റ്റ് പൊളിച്ച് യാത്രക്കാരെ പുറത്തിറക്കി. സാങ്കേതിക തകരാര്‍ മൂലമാണ് ലിഫ്റ്റ് ഡോര്‍ തുറക്കാത്തതെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. തിരുവനന്തപുരത്തേക്ക് പോകാനെത്തിയ യാത്രക്കാരാണ് കുടുങ്ങിയത്.