- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം കാസർകോട്
കാസർകോട്: ബദിയടുക്കയിൽ ഓംലറ്റും പഴവും കഴിച്ചതിന് പിന്നാലെ ശ്വാസതടസം അനുഭവപ്പെട്ട വെൽഡിങ് തൊഴിലാളി മരിച്ചു. ബാറടുക്കയിലെ ചുള്ളിക്കാന ഹൗസിൽ വിശാന്തി ഡി.സൂസ (52) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.
ബദിയടുക്കയിലെ ഒരു തട്ടുകടയിൽ നിന്ന് ഓംലറ്റും പഴവും വാങ്ങി കഴിക്കുന്നതിനിടെയാണ് വിശാന്തിക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ വിശാന്തിയെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ ബദിയഡുക്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പരേതരായ പോക്കറായിൽ ഡി. സൂസയുടേയും ലില്ലി ഡി.സൂസയുടേയും ഏക മകനായ വിശാന്തി അവിവാഹിതനായിരുന്നു. കട്ടത്തടുക്കയിലെ ഒരു വെൽഡിങ് കടയിൽ സഹായിയായി ജോലി ചെയ്യുകയായിരുന്നു.