- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ കാലി പാക്കറ്റുകള്‍ ശേഖരിച്ചു സംസ്‌കരിക്കുന്നതിന് നടപടികള്‍ ഉറപ്പാക്കണം; ഹൈക്കോടതി
കൊച്ചി: വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ കാലി പാക്കറ്റുകള്‍ ശേഖരിച്ചു സംസ്‌കരിക്കുന്നതിന് നടപടികള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഭക്ഷണവിതരണത്തില്‍ നിന്ന് വന്‍തുക ലാഭിക്കുന്ന റെയില്‍വേയും ഐആര്‍സിടിസിയും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി.
ബ്രഹ്‌മപുരം വിഷയത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കവേ, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വാക്കാലുള്ള നിര്‍ദേശം നല്‍കിയത്.
Next Story