വീട്ടില്‍ കയറി കെട്ടിയിട്ട് പീഡിപ്പിച്ചു; മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ്‌ജെന്‍ഡറിന്റെ പരാതി; സന്തോഷ് വര്‍ക്കിയുടെ ജാമ്യാപേക്ഷ 12ന് പരിഗണിക്കാന്‍ മാറ്റി
സന്തോഷ് വര്‍ക്കിയുടെ ജാമ്യാപേക്ഷ 12ന് പരിഗണിക്കാന്‍ മാറ്റി
- Share
- Tweet
- Telegram
- LinkedIniiiii
വീട്ടില്‍ കയറി കെട്ടിയിട്ട് പീഡിപ്പിച്ചു; മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ്‌ജെന്‍ഡറിന്റെ പരാതി; സന്തോഷ് വര്‍ക്കിയുടെ ജാമ്യാപേക്ഷ 12ന് പരിഗണിക്കാന്‍ മാറ്റികൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വീട്ടില്‍ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ്‌ജെന്‍ഡറിന്റെ പരാതിയില്‍, ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ 12 ന് പരിഗണിക്കാന്‍ മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റിവെച്ചത്. ചിറ്റൂര്‍ ഫെറിക്കടുത്തുള്ള വാടക വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു ട്രാന്‍സ്‌ജെന്‍ഡറിന്റെ പരാതി.
ട്രാന്‍സ്‌ജെന്‍ഡറിന്റെ പരാതിയില്‍ ഷോര്‍ട്ട് ഫിലിം സംവിധായകന്‍ വിനീത്, അലന്‍ ജോസ് പെരേര, ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുളളത്. സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരിലെത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെയും അലന്‍ ജോസ് പെരെരയുടെയും ഉള്‍പ്പെടെ പേരുകള്‍ പറഞ്ഞ് ഇവരുടെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങണമെന്ന് വിനീത് പറഞ്ഞതായും പരാതിയുണ്ട്.
ട്രാന്‍സ്‌ജെന്‍ഡറിന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിയുരുന്നു. ഹ്രസ്വചിത്ര സംവിധായകന്‍ വിനീത്, യൂട്യൂബര്‍ സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍), അലിന്‍ ജോസ് പെരേര, ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഏപ്രില്‍ 12-നായിരുന്നു കേസിന് ആസ്പദമായ സംഭവം. സിനിമയിലെ ഭാഗങ്ങള്‍ അഭിനയിച്ച് കാണിക്കാനെന്ന വ്യാജേന കൈകള്‍ കെട്ടിയിട്ട് ഒന്നാം പ്രതിയായ വിനീത് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ബാക്കി പ്രതികള്‍ക്ക് വഴങ്ങിക്കൊടുക്കണമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ആഗസ്റ്റ് 13-നാണ് പരാതി നല്‍കിയത്. രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.