ചെന്നൈ: ബൈക്ക് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവാവ് ദാരുണമായി മരിച്ചു. വണ്ടല്ലൂര്‍മിഞ്ചൂര്‍ ഔട്ടര്‍ റിങ് റോഡിലുണ്ടായ അപകടത്തില്‍ ഗുഡുവാഞ്ചേരി സ്വദേശിയും കോളജ് വിദ്യാര്‍ഥിയുമായ വിക്കി (19)യാണു മരിച്ചത്. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചുകൊണ്ട്, വിവിധ രീതിയില്‍ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്നു തെറിച്ച വീണ വിക്കി, സമീപത്തെ വൈദ്യുത തൂണില്‍ തലയിടിച്ചു സംഭവ സ്ഥലത്തു തന്നെ മരിച്ചു. മേഖലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായും യുവാക്കള്‍ അലക്ഷ്യമായാണു വാഹനം ഓടിക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

ബൈക്ക്, അപകടം, യുവാവ്, മരണം, ്‌death