- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് ന്യൂയോർക്കിലെക്കാൾ കേമം തന്നെ..'; ഹോളോ ബ്രിക്സ് കയറ്റിവന്ന ആ സ്വരാജ് മസ്ദ; ലോഡുമായി പതിയെ വെള്ളം നിറഞ്ഞ കുഴിലിറങ്ങിയതും ദേ..കിടക്കണ്; റോഡിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം
കൊല്ലം: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി കേബിൾ സ്ഥാപിക്കാനെടുത്ത കുഴിയിലേക്ക് ടിപ്പർ ലോറി മറിഞ്ഞു. കൊല്ലം ഉമനല്ലൂർ ക്ഷേത്രം റോഡിൽ അലയൻസ് ക്ലബിന് മുന്നിലുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കുഴിയിൽ ആവശ്യത്തിന് മണ്ണുനിരത്താതിരുന്നതും പൈപ്പ് പൊട്ടി വെള്ളം നിറഞ്ഞതുമാണ് അപകടത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.
കേബിൾ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തപ്പോൾ പൈപ്പ് പൊട്ടിയത് അധികൃതർ അറിയാതെ മണ്ണിട്ട് മൂടിയിരുന്നു. മയ്യനാട് ഭാഗത്തേക്ക് കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റി അധികൃതർ വാൽവ് തുറന്നതോടെ, പൊട്ടിയ പൈപ്പിലൂടെ വെള്ളം കുഴിയിലും റോഡിലും നിറഞ്ഞൊഴുകി. വെള്ളം നിറഞ്ഞതിനാൽ കുഴിയുടെ ആഴം വ്യക്തമായിരുന്നില്ല. ഇതാണ് ടിപ്പർ ലോറിയുടെ ചക്രങ്ങൾ താഴ്ന്നിറങ്ങാനും അപകടം സംഭവിക്കാനും ഇടയാക്കിയത്.
അപകടത്തിൽപ്പെട്ട ലോറി ഏറെ നേരം പരിശ്രമിച്ച് ക്രെയിൻ ഉപയോഗിച്ചാണ് കുഴിയിൽ നിന്ന് നീക്കം ചെയ്തത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് മയ്യനാട് ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെടുകയും ചെയ്തു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവൃത്തികളിലെ അശാസ്ത്രീയത പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്




