- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യം കയറ്റി വന്ന ലോറിയിൽ നിന്നും പുക ഉയർന്നു; പരിഭ്രാന്തിയിൽ നാട്ടുകാർ; ഡ്രൈവറുടെ ഇടപെടൽ രക്ഷയായി; ഒഴിവായത് വൻ അപകടം
തൃശ്ശൂർ: മദ്യം കയറ്റി വന്ന ലോറിയിൽ നിന്നും പുക ഉയർന്നത് നാട്ടുകാരെ പരിഭ്രാന്തി പരത്തി. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. പിന്നാലെ ഡ്രൈവറുടെ സമയോചിത ഇടപെടലിലാണ് വൻ ദുരന്തം ഒഴിവായത്.
വാഹനത്തിൻ്റെ എഞ്ചിൻ്റെ ടർബോ എന്ന ഭാഗം കത്തിയതാണ് അപകട കാരണം. പുക ഉയർന്ന ഉടനെ ഡ്രൈവർ ബാറ്ററിയുടെയും ഡീസൽ ടാങ്കിലേയ്ക്കുള്ള ബന്ധങ്ങൾ വിച്ഛേദിക്കുകയായിരുന്നു. ഇതോടെ വൻ ദുരന്തത്തിലേക്ക് വഴിവെക്കേണ്ട അപകടം ഒഴിവായി.
പിന്നാലെ ഇരിങ്ങാലക്കുട ഫയർഫോഴ്സ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ പി സജീവൻ്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി. ഇവർ സ്ഥിതി നിയന്ത്രണ വിധേയമാക്കി. സംസ്ഥാന പാതയിൽ റോഡ് നിർമ്മാണം നടക്കുന്നതിനാൽ തൃശ്ശൂർ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ ഇത് വഴിയാണ് കടത്തി വിടുന്നത്. ഏറെ നേരം ഇത് വഴി ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു.
Next Story