- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണം; നെടുമങ്ങാട് മേഖലയിൽ നിന്ന് കറക്കം; പിടിച്ചു നിർത്തി പരിശോധിച്ചു; കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പൊക്കിയത് വില്പനയ്ക്കിടെ
തിരുവനന്തപുരം: രഹസ്യ വിവരത്തെ തുടർന്ന് നടന്ന അന്വേഷണത്തിൽ രണ്ടുപേരെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. കഞ്ചാവ് കൈവശം വെച്ച് വിൽപ്പന നടത്തുന്നതിനിടെയാണ് രണ്ടുപേരെ നെടുമങ്ങാട്പോലീസ് പിടികൂടിയത്. വാണ്ട മേക്കുംകര വീട്ടിൽ ആർ.ബിപിൻ (21)അയിരൂപ്പാറ നാലുമുക്ക് കുന്നുവിള വീട്ടിൽ ആഷിക് എന്ന് വിളിക്കുന്ന എസ്. ഹാഷിം (36) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ നെടുമങ്ങാട് മേഖലയിലാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ അസിം , ശ്രീത,അജിത് എന്നിവരടങ്ങിയസംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story