- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആദിവാസിക്കുട്ടികള്‍ വീടിനകത്ത് മരിച്ച നിലയില്‍; ഒരേ കയറില്‍ കെട്ടി തൂങ്ങി ശ്യാംജില്ലും ഗോപികയും
മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആദിവാസിക്കുട്ടികള്‍ വീടിനകത്ത് മരിച്ച നിലയില്‍
എടക്കര: മൂത്തേടത്ത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആദിവാസിക്കുട്ടികളെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മൂത്തേടം തിക്കടി ആദിവാസി നഗറിലെ ശ്യാംജില്‍ (17), കരുളായി കൊയപ്പാന്‍ വളവിലെ ഗോപിക (15) എന്നിവരാണു മരിച്ചത്. കല്‍ക്കുളം തീക്കടി നഗറിലെ ശ്യാംജിത്തിന്റെ വീടിനകത്ത് കഴിഞ്ഞദിവസം രാത്രിയാണ് ഇരുവരെയും ഒരു കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇരുവരും കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. എടക്കര സിഐ എന്‍.ബി.ഷൈജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ രാത്രി പത്തരയോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
രാവിലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തും. ഗോപികയുടെ പിതാവ് ഗോപി, മാതാവ് ചാത്തി. ശ്യാംജിത്തിന്റെ പിതാവ് ചാത്തന്‍, മാതാവ് ശാന്ത.