- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധന; കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സിൽ നിന്നും പിടികൂടിയത് 87 ലക്ഷം രൂപ; രണ്ട് പേര് പിടിയിൽ
മാനന്തവാടി: വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സിൽ നിന്നും പിടികൂടിയത് രേഖകളില്ലാത്ത 86,58,250 രൂപ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇതരസംസ്ഥാനക്കാരെ കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര സംഗ്ലി ജില്ലയിൽ നിന്നുള്ള സാങ്കേത് തുക്കാറാം നിഗം (24), ഉമേഷ് പട്ടേൽ (25) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിലാണ് പണം കടത്തിയത്.
ഇരുവരും ബസ്സിലെ യാത്രക്കാരായിരുന്നു. ഇത്രയും വലിയ തുക കൈവശം കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ ഇവർക്ക് സാധിച്ചില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത പണം തുടർ നടപടികൾക്കായി ആദായനികുതി വകുപ്പിന് കൈമാറി. ഈ മാസം ആദ്യം കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിൽ മീനങ്ങാടിക്ക് സമീപം നടത്തിയ പരിശോധനയിലും സമാന രീതിയിൽ രേഖകളില്ലാത്ത വലിയ തുക പിടിച്ചെടുത്തിരുന്നു. തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.




