- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിന് കുറുക്ക് ഉണ്ടാക്കാന്‍ വീട്ടുകാര്‍ കവര്‍പൊട്ടിച്ചു; കണ്ടത് രണ്ട് ചത്ത പല്ലികളെ; അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതംപൊടിയിലാണ് പല്ലികളെ കണ്ടത്തെിയത്; പരാതി നല്കി
ആലപ്പുഴ: അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതംപൊടിയില്‍ ചത്ത പല്ലികളെന്ന് പരാതി. രണ്ട് ചത്ത പല്ലികളെയാണ് കണ്ടെത്തിയത്. പല്ലികള്‍ ചത്ത് ഉണങ്ങിയ നിലയിലായിരുന്നു. ബുധനൂര്‍ പഞ്ചായത്തിലെ അങ്കണവാടികള്‍ക്കു വിതരണംചെയ്ത പാക്കറ്റുകളിലൊന്നിലാണ് ചത്ത പല്ലികളെ കണ്ടത്. കുഞ്ഞിന് കുറുക്ക് ഉണ്ടാക്കുന്നതിനായി വീട്ടുകാര്‍ കവര്‍ പൊട്ടിച്ച് നോക്കുമ്പോഴാണ് പല്ലികള്‍ ചത്ത് ഉണങ്ങിയ നിലയില്‍ കണ്ടെത്തിയത്.
വീട്ടുകാര്‍ അങ്കണവാടി അധ്യാപികയെ വിവരമറിയിക്കുകയും അധ്യാപിക ആ പാക്കറ്റ് അമൃതം പൊടി സൂപ്പര്‍വൈസറെ വിളിച്ച് കാണിക്കുകയും സി.ഡി.പി.ഒ.യ്ക്ക് റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു. അങ്കണവാടികള്‍ക്കായി മാന്നാറിലെ കുടുംബശ്രീ യൂണിറ്റായ അമൃതശ്രീ അമൃതം യൂണിറ്റ് ജനുവരി 21-ന് നിര്‍മിച്ചു തയ്യാറാക്കിയ 500 ഗ്രാമിന്റെ കവറിലാണ് പല്ലികളെ കണ്ടെത്തിയത്.
Next Story