- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് ലക്ക് കട്ട് വിശ്രമിക്കാന്‍ കിടന്നത് റെയില്‍വേ പാളത്തില്‍; എന്‍ഞ്ചിന്‍ മുകളിലൂടെ കടന്ന് പോയി; ട്രെയിന്‍ നിര്‍ത്തിയതിനുശേഷം ജീവനക്കാര്‍ ഇറങ്ങി പാളത്തില്‍ നിന്ന് ഇവരെ മാറ്റി; ഒരു പോറലുപോലുമില്ലാതെ രക്ഷപ്പെട്ടു; റെയില്‍വേ പാളത്തില്‍ അപകടകരമാംവിധം കിടന്നതിന് കേസെടുത്ത് പോലീസ്
കൊച്ചി: മദ്യപിച്ച് ലക്ക് കട്ട് റെയില്‍വേ പാളത്തില്‍ വിശ്രമിച്ച രണ്ട് പേരെ ട്രെയിന്‍ നിര്‍ത്തി രക്ഷിച്ചു. ട്രാക്കില്‍ കിടക്കുന്നത് കണ്ട് ട്രെയിന്‍ നിര്‍ത്താന്‍ നോക്കിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ട്രെയിന്‍ ഇവരുടെ മുകളിലൂടെ കടന്നുപോയി കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ ട്രെയിന്‍ നിന്നു. തുടര്‍ന്ന് ലേക്കോ പൈലറ്റ് ഇവരെ പുറത്ത് എത്തിക്കുകയായിരുന്നു. ഇവര്‍ക്ക് പരിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ലോക്കേ പൈലറ്റ് പറഞ്ഞു.
ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. ഷാലിമാര്‍ എക്സ്പ്രസ് കടന്നുപോകവേയാണ് രണ്ടുപേര്‍ പാളത്തില്‍ കിടക്കുന്നത് കണ്ടത്. ട്രെയിന്‍ നിര്‍ത്തിയതിനുശേഷം ജീവനക്കാര്‍ ഇറങ്ങി രണ്ടുപേരെയും പാളത്തില്‍ നിന്ന് മാറ്റുകയായിരുന്നു. ഷാലിമാര്‍ എക്സ്പ്രസ് ആലുവ സ്റ്റേഷന്‍ പിന്നിട്ടതിന് ശേഷം മുന്നോട്ടുവരികയായിരുന്നു. ട്രെയിനിന് വേഗം കുറവായിരുന്നു. ഇതിനിടെയാണ് രണ്ടുപേര്‍ പാളത്തില്‍ കിടക്കുന്നത് ലോക്കോ പൈലറ്റുമാര്‍ കണ്ടത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അഞ്ച് മീറ്ററോളം ട്രെയിന്‍ മുന്നോട്ടുപോവുകയും എഞ്ചിന്‍ ഇവരുടെ മുകളിലൂടെ കടന്നുപോയെന്നും ലോക്കോ പൈലറ്റുമാര്‍ പറഞ്ഞു.
തുടര്‍ന്നാണ് ലോക്കോ പൈലറ്റ് പുറത്തിറങ്ങി നോക്കിയതും രണ്ടുപേരോടും പുറത്തേയ്ക്ക് വരാന്‍ ആവശ്യപ്പെട്ടതും. പിന്നാലെ രണ്ടുപേരും സ്വയം പുറത്തേയ്ക്ക് വന്നു.ഇരുവര്‍ക്കും പരിക്കൊന്നും ഏറ്റില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. തീര്‍ത്തും മദ്യപിച്ച് ലെക്കുകെട്ട നിലയിലായിരുന്നു ഇവരെന്ന് ലോക്കോ പൈലറ്റുമാര്‍ വെളിപ്പെടുത്തി. പാളത്തില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തി. ഇരുവരുടെയും പേരുവിവരങ്ങള്‍ വ്യക്തമല്ല. റെയില്‍വേ പാളത്തില്‍ അപകടകരമാംവിധം കിടന്നതിന് ഇരുവര്‍ക്കും എതിരെ കേസ് എടുത്തതായി റെയില്‍വേ അറിയിച്ചു.