കൊല്ലം: ഇന്നലെ കൊല്ലം പൂയപ്പള്ളിയിൽ നിന്നും കാണാതായ രണ്ട് വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ശാസ്താംകോട്ട തടാകത്തിൽ നിന്നുമാണ് കണ്ടെത്തിയത്.

കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മരിച്ച ഷെബിൻഷാ. ഓടനാവട്ടം കെആർജിപിഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ദേവനന്ദ.

ഇന്നലെയാണ് രണ്ട് വിദ്യാർത്ഥികളെയും കാണാതായത്. അപ്പോൾ തന്നെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹങ്ങൾ ഇപ്പോൾ ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.