തൃശൂർ: ശക്തമായ കാറ്റിൽ തെങ്ങൊടിഞ്ഞ് വീണ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക് പറ്റി. തൃശൂർ ചാലക്കുടിയിൽ ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ശക്തമായ കാറ്റിൽ തെങ്ങൊടിഞ്ഞ് വീണത്. അന്ന ജോൺസൺ (11) ഐറിൻ ബിജു (16) എന്നിവർക്ക് പരിക്കേറ്റത്.

ഇരുവരും അയൽവാസികളാണ്. റോഡിൽ സൈക്കിളിൽ കളിക്കുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു. തൊട്ടടുത്ത പറമ്പിലെ തെങ്ങാണ് കുട്ടികളുടെ ദേഹത്തേക്ക് വീണത്.