- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി നേവൽ ബേസിൽ നിന്ന് ഗോവയ്ക്ക് സ്പെഷ്യൽ ഡ്യൂട്ടി; ജോലി കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെ ജീവനെടുത്ത് അപകടം; രണ്ട് മലയാളി അഗ്നിവീർ സേനാംഗങ്ങൾക്ക് ദാരുണാന്ത്യം; കണ്ണീരോടെ കുടുംബം
കൊല്ലം: ഗോവയിൽ നടന്ന ബൈക്ക് അപകടത്തിൽ രണ്ട് മലയാളി അഗ്നിവീർ സേനാംഗങ്ങൾ മരിച്ചു. ഗോവയിലെ അഗസ്സൈമിൽ പുലർച്ചെയാണ് അപകടം നടന്നത്. ശൂരനാട് സ്വദേശി ഹരിഗോവിന്ദ്, കണ്ണൂർ സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്.
കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് നിന്ന് ഗോവയിൽ സ്പെഷ്യൽ ഡ്യൂട്ടിയിലായിരുന്ന ഇരുവരും ജോലി കഴിഞ്ഞ് ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അഗസയിമിനും ബാംബോലി ഹോളിക്രോസ് പള്ളിക്കും ഇടയിലായിരുന്നു അപകടം.
അഗ്നിവീർ സേനാംഗങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പാതയോരത്തെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇരുവരും സ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്നാണ് വിവരം. മൃതദേഹം ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Next Story




