തിരുവനന്തപുരം: ടൈപ്പിസ്റ്റ് തസ്തികയുടെ പേര് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ എന്നാക്കണം എന്ന ആവശ്യവുമായി കേരള സര്‍ക്കാറിലെ ടൈപ്പിസ്റ്റ് ജീവനക്കാര്‍. കേരളത്തിലെ വിവിധ വകുപ്പുകളിലെ എല്‍ഡി ക്ലാര്‍ക്കിനും ടൈപ്പിസ്റ്റിനും അടിസ്ഥാന യോഗ്യത ഒന്നായിരിക്കെ ടൈപ്പിസ്റ്റ് തസ്തികയ്ക്ക് കരട് നിര്‍ദേശത്തിലെ ഓഫീസ് ഓട്ടോമേഷന്‍ അസിസ്റ്റന്റ് എന്നാക്കണം എന്നാക്കുന്നതിനോടാണ് ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പ്.

പത്താം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ടൈപ്പിസ്റ്റ് തസ്തിക കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്ന് പുനര്‍ നാമകരണം ചെയ്യാമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം സെക്രട്ടറിയേറ്റ്, യൂണിവേഴ്‌സിറ്റി, ജിഎസ്ടി എന്നിവിടങ്ങളില്‍ ടൈപ്പിസ്റ്റ് തസ്തികയുടെ പേര് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. എന്നാല്‍, സംസ്ഥാന സര്‍ക്കാറിന്റെ മറ്റ് വകുപ്പുകളിലെ ടൈപ്പിസ്റ്റ് തസ്തികയുടെ പേര് ഇതുവരെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നാക്കിയിട്ടില്ല. അവര്‍ ഇപ്പോഴും ടൈപ്പിസ്റ്റ് എന്നു തന്നെയാണ്.

സര്‍ക്കാര്‍ ഓഫീസുകളിലെ ടൈപ്പ്‌റൈറ്ററുകളുടെ സ്ഥാനം കമ്പ്യൂട്ടറുകള്‍ കൈയടക്കിയപ്പോള്‍ ടൈപ്പിസ്റ്റ് ജോലിയുടെ ഘടന തന്നെ മാറിയിട്ടുള്ളതാണ്. ഇന്നിപ്പോള്‍ ടൈപ്പിസ്റ്റുമാര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവരാണ്. ഇ ഓഫീസ് സംബന്ധമായ അപ്‌ഡേഷനുകള്‍ക്ക് ക്ലാര്‍ക്കുമാര്‍ക്ക് നല്‍കുന്ന ട്രെയിനിംഗ് സംവിധാനം ട്രെയിനിഗ ടൈപ്പിസ്റ്റുമാര്‍ക്കും നല്കുന്നത് വഴി ഐ ടി സെക്ഷനുകള്‍ ശക്തിപ്പെടുത്തുന്നതിനും അതുവഴി ടൈപ്പിസ്റ്റുമാരുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തി ടൈപ്പിസ്റ്റ് തസ്തികയെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

എല്‍ഡി ക്ലാര്‍ക്കിനേക്കാള്‍ ടെകിനിിക്കള്‍ യോഗ്യത കൂടുതലുള്ള ടൈപ്പിസ്റ്റിനെ വഞ്ഞ് ജോലിയും ചുമതലയും പുനര്‍നിര്‍ണയിച്ചു നല്‍കാതെ തസ്തിക നില്‍ത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു. കൂടാതെ ടൈപ്പിസ്റ്റ് തസ്തികയില്‍ താല്‍ക്കാലികക്കാരെ പിന്‍വാതില്‍ നിയമനത്തിലൂടെ തിരുകിക്കയറ്റുന്നു. ഇത്തരത്തിലുള്ള നടപടികള്‍ക്കെതിരെ ടൈപ്പിസ്റ്റ് വിഭാഗം ജീവനക്കാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.