- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് പുനരധിവാസത്തിന് യുപി സര്‍ക്കാരിന്റെ 10 കോടി; നന്ദി അറിയിച്ച് കെ സുരേന്ദ്രന്
വയനാട്: വയനാട് ജില്ലയിലെ പുനരധിവാസത്തിന് യു.പി സര്‍ക്കാര്‍ പത്ത് കോടി രൂപ നല്‍കും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായധനമായി സര്‍ക്കാര്‍ പത്ത് കോടി രൂപ അനുവദിച്ചതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. ജില്ലയിലെ പുനരധിവാസ പ്രവര്‍ത്തനത്തിന് സഹായം അഭ്യര്‍ഥിച്ച് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് യു.പി സര്‍ക്കാരിന്റെ തീരുമാനം. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് 10 കോടി രൂപ അനുവദിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ബിജെപി സംസ്ഥാന […]
വയനാട്: വയനാട് ജില്ലയിലെ പുനരധിവാസത്തിന് യു.പി സര്‍ക്കാര്‍ പത്ത് കോടി രൂപ നല്‍കും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായധനമായി സര്‍ക്കാര്‍ പത്ത് കോടി രൂപ അനുവദിച്ചതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.
ജില്ലയിലെ പുനരധിവാസ പ്രവര്‍ത്തനത്തിന് സഹായം അഭ്യര്‍ഥിച്ച് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് യു.പി സര്‍ക്കാരിന്റെ തീരുമാനം.
ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് 10 കോടി രൂപ അനുവദിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് നന്ദി അറിയിച്ചു. വയനാട്ടുകാരോടുള്ള കരുതലിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി അറിയിക്കുന്നു. ഈ ദുരന്തം നേരിടാന്‍ കേരളത്തിനൊപ്പം രാജ്യം മുഴുവന്‍ ഉണ്ടാകുമെന്ന സന്ദേശമാണിതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.




