- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുനമ്പം വഖഫ് ഭൂമിയല്ല; വര്‍ഗീയ ചേരിതിരിവിന് സംഘ്പരിവാര്‍ ശ്രമം; താമസക്കാരെ കുടിയൊഴിപ്പിക്കേണ്ടെന്ന് മുഴുവന്‍ മുസ്ലിം സംഘടനകളും വ്യക്തമാക്കിയിട്ടുണ്ടെന്ന് വി ഡി സതീശന്‍
മുനമ്പം വഖഫ് ഭൂമിയല്ല; വര്‍ഗീയ ചേരിതിരിവിന് സംഘ്പരിവാര്‍ ശ്രമം
പാലക്കാട്: മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വഖഫാണെന്ന് പറയുന്ന സമയത്ത് അവിടെ ആളുകള്‍ താമസിക്കുന്നുണ്ട്. ആളുകള്‍ താമസിക്കുന്ന ഭൂമി വഖഫ് ഭൂമിയാക്കാന്‍ പറ്റില്ല. ഫാറൂഖ് കോളജ് മാനേജ്മെന്റ് ഈ ഭൂമി ഉപയോഗിച്ചില്ലെങ്കില്‍ തിരിച്ചുകൊടുക്കണമെന്ന് പറയുന്നുണ്ട്. വഖഫില്‍ അങ്ങനെ നിബന്ധന പാടില്ലെന്നും സതീശന്‍ വ്യക്തമാക്കി.
ഫാറൂഖ് കോളജ് മാനേജ്മെന്റ് പണം വാങ്ങി ആ ഭൂമി വിറ്റതാണെന്നും സതീശന്‍ പറഞ്ഞു. വിഎസ് സര്‍ക്കാരിന്റെ കാലത്ത് നിസാര്‍ കമ്മീഷനാണ് ഇത് വഖഫ് ഭൂമിയാണെന്ന് ആദ്യം പറഞ്ഞത്. തങ്ങള്‍ ആഴത്തില്‍ പഠിച്ചിട്ടില്ലെന്നും അതേ കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. 2021ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് വീണ്ടും പ്രശ്നം സജീവമായത്.
അവിടത്തെ താമസക്കാരെ കുടിയൊഴിപ്പിക്കേണ്ടെന്ന് മുഴുവന്‍ മുസ്ലിം സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ അതെങ്ങനെയാണ് വര്‍ഗീയ പ്രശ്നമാകുന്നതെന്ന് സതീശന്‍ ചോദിച്ചു. സംഘ്പരിവാറാണ് ഇത് വര്‍ഗീയ പ്രശ്നമാക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഒളിച്ചുകളിക്കരുത്. സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.