തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ആക്രമിക്കുകയാണ് എന്ന് മന്ത്രി ആരോപിച്ചു. അങ്ങനെയൊന്നും വിരട്ടിയാല്‍ വിരളുന്ന സംസ്ഥാനം അല്ല കേരളം എന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ബിജെപിയെ തൃപ്തിപ്പെടുത്തുന്നതിനായി ചെയ്യുന്ന കാര്യങ്ങള്‍ ആണെന്നും മന്ത്രി പറഞ്ഞു.

ഗവര്‍ണറുടെ നിലവാരം താഴുന്നുവെന്നും ബിജെപി യുടെ പെട്ടി ചുമക്കുന്ന സമീപനം ആണെന്നും അദ്ദേഹം പറഞ്ഞു. ഡിജിപിഐയും ചീഫ് സെക്രട്ടറിയും നിയന്ത്രിക്കാന്‍ എന്ത് അധികാരം എന്നും അദ്ദേഹം ചോദിച്ച. ഗവര്‍ണറുമായി സന്ധി ചേരേണ്ട സാഹചര്യം സര്‍ക്കാരിന് ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

അംഗീകാരമില്ലാത്ത സ്‌കൂളുഗവര്‍ണര്‍, വി ശിവന്‍കുട്ടി, വിമര്‍ശനം

കളുടെ വിവരങ്ങള്‍ എടുക്കുമെന്ന് ഒരു മാസത്തിനകം റിപ്പോര്‍ട്ട് കിട്ടുമെന്നും മന്ത്രി പറഞ്ഞു. ഒരു വ്യക്തി സ്വയം തീരുമാനിച്ച് സ്‌കൂള്‍ തുടങ്ങുന്ന നില അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. മട്ടാഞ്ചേരി പ്ലേ സ്‌കൂള്‍ സംഭവവുമായി ബന്ധപെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.