- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി വി ശിവന്‍കുട്ടിയുടെ മകന്‍ ഗോവിന്ദ് വിവാഹിതനായി; വധു എറണാകുളം സ്വദേശിനി എലീന ജോര്‍ജ്; അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന് സാക്ഷ്യം വഹിച്ചത് മന്ത്രി മന്ദിരമായ റോസ് ഹൗസ്
മന്ത്രി വി ശിവന്‍കുട്ടിയുടെ മകന്‍ ഗോവിന്ദ് വിവാഹിതനായി
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെയും കേരള പി എസ് സി അംഗം ആര്‍ പാര്‍വതി ദേവിയുടെയും മകന്‍ പി ഗോവിന്ദ് ശിവന്‍ വിവാഹിതനായി. തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും മകള്‍ എലീന ജോര്‍ജാണ് വധു.സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മന്ത്രി തന്നെയാണ് മകന്റെ വിവാഹക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മന്ത്രി മന്ദിരത്തിലായിരുന്നു വിവാഹം. കെ ആര്‍ ഗൗരിയമ്മയ്ക്കും ടിവി തോമസിനും ശേഷമാണ് മന്ത്രി മന്ദിരത്തില്‍ വീണ്ടും ഒരു കല്യാണം നടക്കുന്നത്.
വിപ്ലവകരമായ പ്രണയ ജീവിതം സാക്ഷ്യം വഹിച്ച റോസ് ഹൗസ്.അതെ റോസ് ഹൗസില്‍ വീണ്ടും ഒരു വിവാഹം നടന്നത്. മാതൃകാപരമായി സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വളരെ ലളിതമായ ചടങ്ങ്. പ്രണയ വിവാഹമാണ് ഇരുവരുടേതും.
Next Story