കോഴിക്കോട്: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാതിക്രമ ആരോപണത്തില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത്തിന്റെ രാജി ആവശ്യം ശക്തമായതോടെ പരിഹാസ പോസ്റ്റുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. സാംസ്‌ക്കാരിക മന്ത്രി ന്യായീകരണവുമായി രംഗത്തുവരുമ്പോഴാണ് ബല്‍റാം പരിഹാസ്യ പോസ്റ്റുമായി രംഗത്തുവന്നത്.

'ഇടതുപക്ഷം ഹൃദയപക്ഷം സ്ത്രീപക്ഷം' എന്ന ഇടത് മുദ്രാവാക്യം വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഷ്ടി ചുരുട്ടി നില്‍ക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പിണറായി ഡാ

സഖാവ് ഡാ

ഇടതുപക്ഷം ഹൃദയപക്ഷം സ്ത്രീപക്ഷം ?

രഞ്ജിത്ത് സഖാവ് രാജിവച്ചതിന് ശേഷം ഇടാമെന്ന് വെച്ച് ഇരുന്നതാണ് ഈ ഫോട്ടോ.

എത്രയാന്ന് വച്ചാ കാത്തിരിക്കുക,

ഞാന്‍ ഇപ്പോഴേ ഇട്ടു.