- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ വേണാട് എക്സ്പ്രസിലെ തിരക്കിന് പരിഹാരം; രണ്ട് പുതിയ ട്രെയിൻ സർവീസുകൾ പരിഗണനയിൽ; ഓടുന്നത് കൊല്ലം-എറണാകുളം റൂട്ടിൽ
കൊല്ലം: വേണാട് എക്സ്പ്രസിലെ തിരക്കിന് ഒടുവിൽ പരിഹാരം കണ്ടെത്തി. രണ്ട് പുതിയ ട്രെയിനുകൾ റെയിൽവേയുടെ പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. കൊല്ലം-എറണാകുളം സ്പെഷൽ, പുനലൂർ - എറണാകുളം മെമു എന്നിവയാണ് റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിൽ ഉള്ളത്.
പുനലൂർ - എറണാകുളം റൂട്ടിൽ മെമു സർവീസ് തുടങ്ങുന്നതിന് നിലവിൽ റേക്കുകൾ ലഭ്യമല്ല. 12 കോച്ചുകൾ ഉള്ള മെമു ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഊർജിതമായി നടക്കുന്നുണ്ട്. എട്ട് റേക്കുകൾ ലഭിച്ചാലും തിരക്കിന് ഒരു പരിധിവരെ പരിഹാരമാകും.
അത് ലഭിക്കുന്നത് വൈകുകയാണെങ്കിൽ കൊല്ലം - എറണാകുളം റൂട്ടിൽ അൺ റിസർവ്ഡ് പാസഞ്ചർ സ്പെഷൽ ഓടിക്കാനാണ് ദക്ഷിണ റെയിൽവേ അധികൃതരുടെ ഈ നീക്കം. ഈ ആഴ്ച തന്നെ പുതിയ ട്രെയിൻ തുടങ്ങാൻ കഴിയും എന്ന സൂചനകളാണ് റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്നത്.
ഇത് സംബന്ധിച്ച ഉത്തരവിനായി അധികൃതർ ഇപ്പോൾ കാത്തിരിക്കുകയാണ്. പാലരുവി എക്സ്പ്രസിനും വേണാട് എക്സ്പ്രസിനും മധ്യേ ആയിരിക്കും പുതിയ ട്രെയിൻ സർവീസ് നടത്തുക.