- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ; ഹാറ്റ്സ് ഓഫ് ടു ഡബ്ല്യുസിസി: അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടതില്‍ പ്രതികരിച്ച് വിധു വിന്‍സന്റ്
തിരുവനന്തപുരം: നടീനടന്മാരുടെ സംഘടനയായ 'അമ്മ'യുടെ ഭരണസമിതി പിരിച്ചുവിട്ടതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ എന്ന് സംവിധായക വിധു വിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു. സിനിമയില്‍ മാത്രമല്ല ഉടയേണ്ട വിഗ്രഹങ്ങള്‍ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും കായിക രംഗത്തും അക്കാദമിക് രംഗത്തും ഒക്കെയുണ്ട്…Hats off to WCC എന്നാണ് വിധു ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്. 'അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹന്‍ലാല്‍ രാജി വയ്ക്കുകയും 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്. ടഅമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും […]
തിരുവനന്തപുരം: നടീനടന്മാരുടെ സംഘടനയായ 'അമ്മ'യുടെ ഭരണസമിതി പിരിച്ചുവിട്ടതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ എന്ന് സംവിധായക വിധു വിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു. സിനിമയില്‍ മാത്രമല്ല ഉടയേണ്ട വിഗ്രഹങ്ങള്‍ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും കായിക രംഗത്തും അക്കാദമിക് രംഗത്തും ഒക്കെയുണ്ട്…Hats off to WCC എന്നാണ് വിധു ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.
'അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹന്‍ലാല്‍ രാജി വയ്ക്കുകയും 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്.
ടഅമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും', രാജിവെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അഡ്‌ഹോക് കമ്മിറ്റി ഉടന്‍ നിലവില്‍ വരും. നിലവിലുള്ള സമിതി താത്കാലിക സമിതിയായി തുടരും. പുതിയ സമിതി രണ്ടുമാസത്തിനുള്ളില്‍ നിലവില്‍ വരും.
നടി രേവതി സമ്പത്ത് ഉയര്‍ത്തിയ പീഡന ആരോപണത്തെ തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് രാജിവച്ചത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്. ജോയിന്റ് സെക്രട്ടറിയായ നടന്‍ ബാബു രാജിന് നേര്‍ക്കും ലൈംഗിക പീഡന ആരോപണം ഉയര്‍ന്നു. കൂടാതെ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, റിയാസ് ഖാന്‍ എന്നിവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അമ്മ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്.




