- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; പരിശോധനയില്‍ കണ്ടെത്തിയത് ബെക്കാഡി, സ്മിര്‍നോഫ്, മോര്‍ഫ്യൂസ്....; 72,000 രൂപയും, മൂന്ന് ക്രിസ്മസ് കേക്കുകളും
തൃശൂര്‍: എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ മിന്നല്‍ റെയ്ഡ് നടത്തി വിജിലന്‍സ്. പരിശോധനയില്‍ പത്ത് മദ്യക്കുപ്പിക്കളും 72,000 രൂപയും വിജിലന്‍സ് കണ്ടെത്തി. ഓഫീസിലെ കാറില്‍ നിന്നാണ് ഇത്രയും സാധനങ്ങള്‍ പിടിച്ചെടുത്തത്. ഓഫീസില്‍ പരിശോധിക്കുന്നതിന് മുന്‍പ് വിജിലന്‍സ് കാറ് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ മൂന്ന് ക്രിസ്മസ് കേക്കുകളും കണ്ടെത്തിയിട്ടുണ്ട്. 42,000 രൂപ വാഹനത്തില്‍ നിന്നും, 30,000 രൂപ ഓഫീസറുടെ പക്കല്‍ നിന്നുമാണ് കണ്ടെത്തിയത്.
ക്രിസ്മസ് തലേന്ന് പണത്തിന്റേയോ, മദ്യത്തിന്റേയോ ഇടപാടുകളുണ്ടോ എന്നറിയാനായിരുന്നു വിജിലന്‍സ് പരിശോധന. ഓഫീസില്‍ പരിശോധിക്കും മുന്‍പാണ് വാഹനം പരിശോധിച്ചത്. ഈ പരിശോധനയിലാണ് 10 കുപ്പിയോളം വരുന്ന വിദേശ മദ്യം കണ്ടെത്തിയത്. ബെക്കാഡി, സ്മിര്‍നോഫ്, മോര്‍ഫ്യൂസ് തുടങ്ങിയ വില കൂടിയ മദ്യങ്ങളാണ് പിടിച്ചെടുത്തത്.
ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് പിടിച്ച മദ്യമല്ല ഇത് എന്നാണ് വിവരം. പാരിതോഷികമായി നല്‍കാനായി സൂക്ഷിച്ചതാണോ ഇവയെന്നാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വന്‍ തോതില്‍ ഇത്തരത്തില്‍ പാരിതോഷികങ്ങള്‍ ലഭിക്കുന്നതായുള്ള രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് ഉദ്യോ?ഗസ്ഥരാണ് പരിശോധന നടത്തിയത്.