പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ണാർക്കാട് നടന്ന ഒരു വേറിട്ട വോട്ടഭ്യർത്ഥന സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വോട്ട് ചോദിക്കാൻ വീട്ടിലെത്തിയപ്പോൾ ആളില്ലാതിരുന്നതിനെ തുടർന്ന് ഇടതുപക്ഷ പ്രവർത്തകർ വീടിന് പുറത്തെ സി.സി.ടി.വി. ക്യാമറ നോക്കി വോട്ട് അഭ്യർത്ഥിച്ച് മടങ്ങുകയായിരുന്നു.

മണ്ണാർക്കാട് കോട്ടോപാടത്താണ് സംഭവം. വീട്ടുടമസ്ഥർ സ്ഥലത്തില്ലെന്ന് മനസ്സിലാക്കിയ പ്രവർത്തകർ, വീടിന്റെ സുരക്ഷാ ക്യാമറയ്ക്ക് അഭിമുഖമായി നിന്ന് സംസാരിച്ചു. "പിന്നെയ്... അരിവാൾ ചുറ്റിക നക്ഷത്രം..! വോട്ട് ചെയ്യോണ്ടൂ ട്ടോ, കയ്യിന് വേണ്ട.." എന്ന് സി.സി.ടി.വി.യിലേക്ക് നോക്കിപ്പറയുന്നതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.