- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടര്‍ പട്ടിക പുതുക്കല്‍; തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന്, നാളെ അവധി ദിനങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കും; പേര് ചേര്‍ക്കുന്നതിനും മറ്റ് തിരുത്തലുകള്‍ക്കും ചൊവ്വാഴ്ച വരെ സമയം
തിരുവനന്തപുരം: വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന്, നാളെ അവധി ദിനങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും അവധി റദ്ദാക്കിയിരിക്കുന്നത്.
ചൊവ്വാഴ്ചവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകള്‍ക്കും സ്ഥാനമാറ്റത്തിനും അപേക്ഷകള്‍ സ്വീകരിക്കും. ഇന്നലെ വൈകീട്ട് വരെ 27.58 ലക്ഷം പേര്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിച്ചു. തിരുത്തലിനായി 10,559 അപേക്ഷകളും സ്ഥാനമാറ്റത്തിന് 1.25 ലക്ഷത്തിലധികം അപേക്ഷകളും ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Next Story