- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരംന്മ ഹൃദയാഘാതത്തെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു. അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട്.
പട്ടത്തെ എസ് യു ടി ആശുപത്രിയിലാണ് വിഎസിന്റെ ചികിത്സ. ഇവിടത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ക്കു പുറമേ, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഏഴംഗ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ സംഘം സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം എത്തി വിഎസിനെ പരിശോധിക്കുകയും അദ്ദേഹത്തിനു ലഭിക്കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്തു.
കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്ന് 23 നാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു വിഎസ് കഴിയുന്നത്.
Next Story