കൽപറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിന് ദേശീയ നേതാക്കൾ ഉൾപ്പെടെ വൻ നിര. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയും വയനാട്ടിലെത്തും.

ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജനങ്ങളെ അഭിവാദ്യം ചെയ്യും. ഇരുവരും പങ്കെടുക്കുന്ന റോഡ് ഷോ കൽപ്പറ്റ പുതിയ ബസ്സ്റ്റാന്റ് പരിസരത്തു നിന്ന് പതിനൊന്നിന് ആരംഭിക്കുമെന്നാണ് വിവരം.

പന്ത്രണ്ട് മണിയോടെ ജില്ലാ കലക്ടർക്ക് മുമ്പാകെ പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിക്കും. വിവിധ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും ഉൾപ്പെടെ നേതാക്കളുടെ വലിയ നിര തന്നെ റോഡ് ഷോയിൽ അണിനിരക്കും. കേരളത്തിലെ കന്നിയങ്കത്തിൽ വിജയ പ്രതീക്ഷയോടെയാണ് പ്രിയങ്ക ഗാന്ധിയുടെ