- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യബന്ധനത്തിനിടെ വലയിൽ കുടങ്ങിയത് തിമിംഗല ഛർദി; കോടികളുടെ മുതൽ കോസ്റ്റല്‍ പൊലീസിന് കൈമാറി മത്സ്യത്തൊഴിലാളികൾ
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദി കുടുങ്ങി. ഗുരുകുലം ബീച്ചിലെ സുരേഷ്, ബൈജു എന്നിവരുടെ ഉടമസ്ഥതയിലുള്ള 'ഗ്യാലക്‌സി' എന്ന വള്ളത്തിൽ പോയവർക്കാണ് ഈ അപൂർവ വസ്തു ലഭിച്ചത്.
ലഭിച്ചത് വലിയ വിലമതിപ്പുള്ളതാണെന്ന് തിരിച്ചറിഞ്ഞയുടൻ തൊഴിലാളികൾ കൊയിലാണ്ടി കോസ്റ്റൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, വള്ളം കൊയിലാണ്ടി ഹാർബറിൽ തിരിച്ചെത്തിയപ്പോൾ, തിമിംഗല ഛർദി പേരാമ്പ്ര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്ക് കൈമാറി.
സ്‌പേം തിമിംഗലങ്ങൾ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തിൽപ്പെടുന്നവയാണ്. അതിനാൽ, ഇന്ത്യയിൽ തിമിംഗല ഛർദിയുടെ വിൽപ്പനയ്ക്ക് നിയമപരമായി അനുവാദമില്ല.
Next Story




