- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം കഴിക്കാനിറങ്ങിയ വനം വകുപ്പ് ജീവനക്കാർക്ക് നേരെ കാട്ടുപന്നി ആക്രമണം; രണ്ട് പേർക്ക് പരിക്ക്; വാഹനത്തിനും കേടുപാട്
തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ ഭക്ഷണം കഴിക്കാനിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടുപന്നി ആക്രമണം. നെയ്യാർ വന്യജീവി സങ്കേതത്തിലെ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് രാജേന്ദ്രൻ കാണി, താൽക്കാലിക ജീവനക്കാരനായ ഷൈജു സതീശൻ എന്നിവർക്ക് പരിക്ക്. ഇവർ സഞ്ചരിച്ച വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.
കഴിഞ്ഞ ദിവസം രാത്രി കാപ്പുകാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോഴാണ് സംഭവം. ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ഇരുവരെയും കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവർക്കും കൈകളിലും കാലുകളിലും തോളെല്ലിനും വയറിലും പരിക്കേറ്റിട്ടുണ്ട്. രാജേന്ദ്രൻ കാണി പരുത്തിപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും ഷൈജു സതീശൻ നെയ്യാർ ഡാം ഗവൺമെന്റ് ആശുപത്രിയിലും ചികിത്സയിലാണ്.
Next Story