മലപ്പുറം: കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. തിരുവാലി കോഴിപറമ്പിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയിൽ അബുൽ അഹലക്കാണ് പരിക്ക് പറ്റിയത്. എറിയാട് പള്ളിപ്പടിക്ക് സമീപമായിരുന്നു അപകടം. അബുൽ അഹല മകനെ വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്കിൽ കൂട്ടിക്കൊണ്ടുവരുമ്പോഴായിരുന്നു അപകടം.

റോഡിലേക്ക് ചാടിയ കാട്ടുപന്നി ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അബുൽ അഹലയും മകനും റോഡിലേക്ക് തെറിച്ചുവീണു. ഓടിയെത്തിയ നാട്ടുകാർ ഉടനെ തന്നെ ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.