- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തവളപ്പാറയിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷി നാശം; പുറത്തിറങ്ങാൻ പേടിച്ച് നാട്ടുകാർ; ലക്ഷങ്ങളുടെ നഷ്ടം
കൊന്നി: പയ്യനാമൺ താളപ്പാറയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം. താളപ്പാറ കാഞ്ഞിരവിളയിൽ തോമസുകുട്ടിയുടെ വാഴകൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്. ഭൂമി പാട്ടത്തിനെടുത്ത് ലക്ഷങ്ങൾ മുടക്കി നടത്തിയ കൃഷിയാണ് ഇത ്. കുലച്ചതും കുലയ്ക്കാത്തതുമായ 250ൽപരം വാഴകൾ ഇരുമ്പ് വേലിയും തകർത്ത് അകത്ത് കടന്നെത്തിയ ആനകൾ നശിപ്പിച്ചെന്ന് തോമസുകുട്ടി പറഞ്ഞു. കൃഷിക്കായി 2 ലക്ഷത്തിൽപരം രൂപ മുടക്കിയതായും സംഭവത്തിൽ ഭീമമായ നഷ്ടം സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് കൃഷി നാശം ശ്രദ്ധയിൽപ്പെട്ടത്. താളപ്പാറ പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങുന്നത് പതിവായി മാറിയിട്ടുണ്ട്. ജനവാസമേഖലയിൽ വരെ ആനകൾ എത്തിത്തുടങ്ങിയതോടെ നാട്ടുകാർ കടുത്ത അതൃപ്തിയിലാണ്. ഞള്ളൂർ ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.