- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂർ കാടിനുള്ളിൽ ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി; ഒരെണ്ണം കടുവയുടെ ആക്രമണത്തിന് ഇരയായെന്ന് സംശയം; പരിശോധനകള്‍ പൂര്‍ത്തിയാക്കി വനംവകുപ്പ്
മലപ്പുറം: നിലമ്പൂർ വനത്തിനുള്ളിൽ മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മരുത, പുത്തരിപ്പാടം, കരുളായി എന്നിവിടങ്ങളിലാണ് ആനകളുടെ ജഡം കണ്ടെത്തിയിരിക്കുന്നത്. മരുതയിൽ 20 വയസുള്ള പിടിയാനയും പുത്തരിപ്പാടത്ത് 10 വയസുള്ള കുട്ടികൊമ്പനെയും കരുളായിയിൽ ആറ് മാസം പ്രായമുള്ള ആനക്കുട്ടിയെയുമാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
മരുതയിലെയും പുത്തരിപ്പാടത്തെയും ആനകൾ ചരിഞ്ഞത് രോഗം കാരണമെന്നാണ് സംശയം. കരുളായിയിൽ കടുവയുടെ ആക്രമണം മൂലമാണ് കുട്ടിയാന ചരിഞ്ഞതെന്നും വനംവകുപ്പ് വ്യക്തമാക്കി. പരിശോധനകള്‍ പൂര്‍ത്തിയാക്കി വനംവകുപ്പ് മറ്റ് നടപടികളിലേക്ക് കടന്നിട്ടുണ്ട്.
Next Story