- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതിരാത്രിയിൽ ഭയപ്പെടുത്തുന്ന ശബ്ദം; നാട്ടുകാർ സഹിതം ഞെട്ടി ഉണർന്നു; കക്കൂസ് കുഴിയിലെ പരിശോധനയിൽ പലരും ചിതറിയോടി; പാഞ്ഞെത്തി വനം വകുപ്പ്; ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: പാതിരാത്രിയിൽ ഭയപ്പെടുത്തുന്ന ശബ്ദം കേട്ട് നാട്ടുകാർ സഹിതം ഞെട്ടി ഉണർന്നു. പിന്നാലെ നടന്ന പരിശോധനയിൽ വഴിത്തിരിവ്. പാലോട് നാട്ടിലിറങ്ങിയ കാട്ടാന കക്കൂസ് കഴിയിൽ വീണു. പാലോട് - ചിപ്പൻചിറ വാർഡിൽ കണ്ണൻകോട് ചന്ദ്രന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനയെത്തിയത്. പറമ്പിലെ പ്ലാവിലെ ചക്ക തിന്നാൻ എത്തിയ ആന കക്കൂസ് കുഴിയിൽ വീഴുകയായിരുന്നു. പാതിരാത്രി ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കാട്ടാനയെ കണ്ടത്. ഉടൻ തന്നെ വനം വകുപ്പിനെയും പാലോട് പോലീസിനെയും ഫോണിൽ വിളിച്ച് വിവരമറിയിച്ചു.
ഏകദേശം 2 മണിക്കൂറോളം കുഴിയിൽ കിടന്ന കാട്ടാന, തന്നെ മണ്ണ് ഇടിച്ച് കരയ്ക്ക് കയറി. ഏറെ നേരം ക്ഷീണിച്ച് പറമ്പിൽ കിടന്ന ശേഷമാണ് ആന വനത്തിലേക്ക് കയറി പോയത്. സ്ഥലത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും വനംവകുപ്പ് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കക്കൂസ് കുഴിയിൽ വീണ കാട്ടാനയുടെ വീഡിയോ ദൃശ്യങ്ങൾ സഹിതം പുറത്ത് വന്നിട്ടുണ്ട്.