- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവശ്യമില്ലാതെ കാട്ടാനകളെ പ്രകോപിപ്പിച്ച് സഞ്ചാരികൾ; മുന്നിലേക്ക് ചാടിയെടുത്ത് കൊമ്പൻ; ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം
തൃശൂർ: വനംവകുപ്പിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് കാട്ടാനകളെ പ്രകോപിപ്പിച്ച് സഞ്ചാരികൾ. കഴിഞ്ഞ ദിവസം ആനക്കയത്ത് ഒരു സംഘം സഞ്ചാരികൾ മൊബൈലിൽ ചിത്രീകരിച്ചും ശബ്ദമുണ്ടാക്കിയും കാട്ടാനയെ പ്രകോപിപ്പിച്ചു. ഇതോടെ ആന അക്രമണോത്സുകതയോടെ സഞ്ചാരികൾക്ക് നേരെ തിരിഞ്ഞെങ്കിലും തലനാരിഴയ്ക്കാണ് അവർ ജീവൻ രക്ഷപ്പെടുത്തിയത്.
കാട്ടാനകളെ പ്രകോപിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഡിഎഫ്ഒ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. തമിഴ്‌നാട്ടിൽ നിന്നുള്ള സഞ്ചാരികളാണ് കൂടുതലായും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
ഇതിനുമുൻപും സമാനമായ സംഭവങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് കബാലി എന്ന കാട്ടാനയെയും തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികൾ പ്രകോപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കബാലി മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസി ബസ്സിന് നേരെയും ആക്രമണം നടത്തിയിരുന്നു. ബസ്സിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർക്ക് അപായമില്ലാതെ രക്ഷപ്പെടാനായി.




