തൃശൂർ: അതിരപ്പിള്ളിയിൽ മയക്കു വെടി വച്ച് ചികിത്സിച്ചു വിട്ടയച്ച ആന വീണ്ടും അതിരപ്പിള്ളിയിൽ തന്നെ തിരിച്ചെത്തിയതായി വിവരങ്ങൾ. ആനയുടെ ദൃശ്യങ്ങൾ ലഭിച്ചു. ആനയുടെ മുറിവ് പൂർണ്ണമായും ഭേദമായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ആന അക്രമണ വാസന കാണിക്കുന്നതായും നാട്ടുകാർ പറയുന്നു. സ്ഥലത്ത് ഇപ്പോൾ വനം വകുപ്പ് എത്തിയിട്ടുണ്ട്. ആനയെ നിരീക്ഷിച്ചു വരികയാണെന്ന് അവർ വ്യക്തമാക്കി.

അതേസമയം, തണ്ണിത്തോട്ടില്‍ കാട്ടാനകള്‍ പുഴയിൽ ഇറങ്ങി. വേനലിൽ വെള്ളം തേടിയിറങ്ങിയതാണെന്നും കഴിഞ്ഞ ദിവസം ഇറങ്ങിയ ആന തന്നെയെന്നും വനം വകുപ്പ് വ്യക്തമാക്കി.

ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ നിരീക്ഷണം ശക്തമാക്കും. ആരോഗ്യപ്രശ്നം ഉള്ളതായി കരുതുന്നുമില്ലെന്നും വെള്ളം തേടിയിറങ്ങുന്നതായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.