- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവ വേദന കൊണ്ട് പുളഞ്ഞ ആ യുവതി; ലക്ഷദ്വീപിൽ നിന്ന് ഹെലികോപ്റ്ററിൽ പറന്ന് നേരെ കൊച്ചിയിലെത്തി; ഒടുവിൽ യാത്രാമധ്യേ ആംബുലൻസിൽ പ്രസവം
കൊച്ചി: ലക്ഷദ്വീപിൽ നിന്നും പ്രസവത്തിനായി എത്തിയ യുവതി യാത്രാമധ്യേ ആംബുലൻസിൽ പ്രസവിച്ചു. ആലുവ മുട്ടത്ത് വെച്ചാണ് യുവതി ആംബുലൻസിൽ തന്നെ പ്രസവിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. അന്ത്രോത്ത് സ്വദേശിനി നെസീമ ബീഗമാണ് ആംബുലൻസിൽ പ്രസവിച്ചത്.
അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഹെലികോപ്റ്ററിലാണ് യുവതിയെ നെടുമ്പാശ്ശേരിയിൽ എത്തിച്ചത്. അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴിയാണ് പ്രസവം നടന്നത്. കുഞ്ഞിനെയും യുവതിയെയും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് വെന്റിലേറ്ററിലാണ്.
Next Story




