ബെംഗളൂരു: തെരുവ് നായയെ കല്ലെടുത്ത് എറിഞ്ഞെന്ന് ആരോപണം. ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ആക്രമണം. ബെംഗളൂരുവിലാണ് സംഭവം നടന്നത്.

ഇരയായ യുവതിയെ ആക്രമിക്കാൻ വന്ന തെരുവ് നായയെ കല്ലെറിഞ്ഞതിനാണ് മർദ്ദനവും ലൈംഗിക അതിക്രമവും നേരിട്ടെന്നാണ് പരാതി പറയുന്നത്.

ഇന്നലെ രാമമൂർത്തി നഗറിൽ എൻ ആർ ഐ ലെ ഔട്ടിൽ വെച്ചാണ് സംഭവം നടന്നത്. യതീഷ് എന്ന ആൾക്കെതിരെ പരാതി നൽകിയിട്ടും പോലീസ് എഫ്ഐആറിൽ പേര് എഴുതിട്ടില്ലെന്നും യുവതി പറയുന്നു. യുവതി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി അയച്ചിട്ടുണ്ട്.