- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലത്തിന് മുകളിൽ നിന്ന യുവതിയുടെ പെരുമാറ്റത്തിൽ സംശയം; കണ്ണ് ഒന്ന് തെറ്റിയതും കായലിലേക്ക് എടുത്തു ചാടി; പെട്ടെന്ന് ബോട്ടിലെ ജീവനക്കാര്‍ കണ്ടതും അതിസാഹസിക രക്ഷപ്പെടൽ
കൊല്ലം: ഓലയിൽ കടവ് പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ 22 കാരിയായ യുവതിയെ ജലഗതാഗത വകുപ്പ് ബോട്ട് ജീവനക്കാർ സാഹസികമായി രക്ഷപ്പെടുത്തി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതി രാവിലെ 11 മണിയോടെയാണ് കായലിലേക്ക് എടുത്തുചാടിയത്. സാമ്പ്രാണിക്കൊടി ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബോട്ട് ജീവനക്കാരാണ് യുവതി അപകടത്തിൽപ്പെടുന്നത് കണ്ടത്.
ഉടൻതന്നെ ജീവനക്കാർ കായലിലേക്ക് ചാടി യുവതിയെ രക്ഷിച്ച് ബോട്ടിലേക്ക് കയറ്റി. തുടർന്ന് യുവതിയെ ഉടൻതന്നെ ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. യുവതിയുടെ നില നിലവിൽ തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു.
യുവതി എന്തിനാണ് കായലിലേക്ക് ചാടിയതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story