- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ റോഡിൽ തടഞ്ഞുനിർത്തി ഇടിച്ച് പരിക്കേല്‍പ്പിച്ചു; പുറത്തിറങ്ങുന്നത് കണ്ടാൽ ബ്ലേഡ് ഉപയോഗിച്ച് വരയുമെന്ന് ഭീഷണി; അറസ്റ്റിലായത് കാരപ്പറമ്പുകാരൻ ഷഹൻഷാ
കോഴിക്കോട്: പി.ടി. ഉഷ റോഡിൽ വെച്ച് യുവതിയെ തടഞ്ഞുനിർത്തി ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ഷഹൻഷാ മൻസിലിൽ ഷഹൻഷാ(38)യെയാണ് വെള്ളയിൽ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഏഴാം തിയ്യതിയാണ് സംഭവം നടന്നത്.
നടക്കാവ് സ്വദേശിനിയായ യുവതിയെ ഷഹൻഷാ റോഡിൽ തടഞ്ഞുനിർത്തി നെറ്റിയിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന്, ഇനി പുറത്തിറങ്ങുന്നത് കണ്ടാൽ ബ്ലേഡ് ഉപയോഗിച്ച് വരയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ മാർച്ചിൽ ബീച്ചാശുപത്രി പരിസരത്ത് മയക്കുമരുന്നിന് അടിമയായിരുന്ന ഇയാൾ ഡാൻസാഫ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഈ ആക്രമണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.